ലോക വനിതാ ദിനത്തിൽ ആകാശയാത്ര നടത്തി ഹരിതകർമ്മസേന അംഗങ്ങൾ. വേലൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾക്കായി ലോക വനിതാ ദിനത്തിൽ വിമാനയാത്ര സംഘടിപ്പിച്ചു. വേലൂർ ഗ്രാമപഞ്ചായത്തിലെ 33 അംഗങ്ങളാണ് നെടുമ്പാശ്ശേരിയിൽ നിന്നും ബാംഗ്ലൂർ വരെ കന്നി വിമാന യാത്ര നടത്തിയത്.
വേലൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസി ന്റേയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി ദിലിപ് കുമാർ, പഞ്ചായത്തംഗം വിമല നാരായണൻ, സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമാനയാത്ര നടന്നത്.