Channel 17

live

channel17 live

വനിതാ സംഗമം നടത്തി

മുകുന്ദപുരം താലൂക്ക് എൻഎസ്എസ് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തി. വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീമതി ജയശ്രീ അജയ് അധ്യക്ഷയായിരുന്നു. വനിത യൂണിയൻ സെക്രട്ടറി ശ്രീമതി മിനി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. സി ശ്രീദേവി വനിത സംഗമം ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ ഗിരിജ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് കരയോഗം യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് ഡി ശങ്കരൻകുട്ടി അനുഗ്രഹപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, ചാലക്കുടി മേഖലാ പ്രതിനിധി എൻ ഗോവിന്ദൻകുട്ടി, ടൗൺ കരയോഗം പ്രസിഡണ്ട് ഐ സദാനന്ദൻ, ശ്യാമള രാമചന്ദ്രൻ, സ്മിത ജയകുമാർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീമതി ജയ ടീച്ചർ, ശ്രീമതി ടി സരസ്വതി,, കേരളത്തിലെ ആദ്യത്തെ തിമില കലാകാരി സരസ്വതി രവി തുടങ്ങിയവരെ ആദരിച്ചു. വനിതകൾ കലാപരിപാടികൾ അവതരിപ്പിച്ചു.വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!