Channel 17

live

channel17 live

വനിതാ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ഹോമിയോപ്പതി വകുപ്പിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹെൽത്ത് ക്യാമ്പിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെയും വെള്ളാങ്ങല്ലൂർ ഗവ ഹോമിയോ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വനിതാ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സുജന ബാബു, വൈസ് പ്രസിഡൻറ് ഫസ്‌ന റിജാസ്, മെമ്പർമാരായ ഷംസു വെളുത്തേരി, സിന്ധു ബാബു, ടി കെ ഷറഫുദ്ധീൻ,സിമി റഷീദ്, ഷിബി അനിൽ, ഷീല സജീവൻ, സദഖത്ത്, ബിജു പോൾ, മെഡിക്കൽ ഓഫിസർ ഡോ നിതിൻ ദേവ് എന്നിവർ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി വനിതകൾക്കായി മതിലകം എ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ സെൽബിയ ജോൺസൺ ബോധവത്കരണ ക്ലാസ് നടത്തി.

എൻ എ എം മെഡിക്കൽ ഓഫിസർ ഡോ സി ദീപ്തി, മതിലകം എ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ സെൽബിയ ജോൺസൺ, ഫാർമസിസ്റ്റ് സന്ധ്യ ഭായി, ഫാർമസിസ്റ്റ് സർഗ്ഗ, എം എൻ ബിന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!