Channel 17

live

channel17 live

വന്യമൃഗശല്യം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം,അഖിലേന്ത്യ കിസ്സാന്‍ സഭ

ചാലക്കുടി:ചാലക്കുടി മണ്ഡലത്തിലെ മലയോരമേഖലയായ കിഴക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ കൃഷിയെ തകര്‍ക്കുന്ന രീതിയില്‍ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിന് വന്യമൃഗശല്യം തടയുന്നതിന് വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും,കാര്‍ഷീകമേഖലയിലെ വിലത്തകര്‍ച്ച മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ആവശ്യത്തിന് ജലം ലഭ്യമാകാത്തതിനാല്‍ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ബുദ്ധിമുട്ടനഭവപ്പെടുന്നു.കര്‍ഷകര്‍ക്ക് സമയബന്ധിതമായി കനാല്‍വെള്ളം ഉള്‍പ്പെടെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തണമെന്നും അഖിലേന്ത്യ കിസ്സാന്‍ സഭ ചാലക്കുടി മണ്ഡലം സമ്മേളനം പ്രമേയം മൂലം അധികാരികളോടാവശ്യപ്പെട്ടു.കൊരട്ടി വ്യാപാരഭവന്‍ ഹാളില്‍ വെച്ച് ചേര്‍ന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലംഗം ടി.വി.രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനം കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് എം.ഡി.ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.മധുസൂധനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്‍റ് കെ.കെ.രാജേന്ദ്രബാബു,സംസ്ഥാന കമ്മറ്റി അംഗം സി.വി.ജോഫി, വനിത കര്‍ഷകസമിതി ജില്ലാ സെക്രട്ടറി മുന്‍ എംഎല്‍എ ഗീത ഗോപി, സിപിഐ മണ്ഡലം സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എം.വി.ഗംഗാധരന്‍,കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി,കേരള മഹിളാസംഘം മണ്ഡലം പ്രസിഡന്‍റ് രമ ബാഹുലേയന്‍,എഐവൈഎഫ് മണ്ഡലം പ്രസിഡന്‍റ് പി.സി.സജിത്ത് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ എം.കെ.സുഭാഷ് സ്വാഗതവും,ടി.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.പ്രസിഡന്‍റായി എം.ഡി.ബാഹുലേയന്‍,സെക്രട്ടറിയായി ടി.വി.രാമകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!