Channel 17

live

channel17 live

വയനാടിനായി ഒന്നിച്ചോടി എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ കൂട്ടായ്മ

വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങായി എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ (EAT). ദൃശ്യം ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ‘ റൺ ഫോർ വയനാട് ‘ 5 കി.മീ. ചാരിറ്റി റൺ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കലക്ടറോടൊപ്പം 5 കി.മീ ദൂരം ഓടി കൂട്ടായ്മയിൽ അണിചേർന്നു. തെക്കേ ഗോപുര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട്, വടക്കേ സ്റ്റാൻ്റ്, അശ്വനി ജംഗ്ഷൻ, പാട്ടുരായ്ക്കൽ, വിദ്യാർത്ഥി കോർണർ വഴി തിരിച്ച് തെക്കേ ഗോപുരനടയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മിനി മാരത്തോൺ സംഘടിപ്പിച്ചത്. തൃശ്ശൂരിലെ ഓട്ടം – നീന്തൽ – സൈക്ലിംഗ് കൂട്ടായ്മയായ എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ അംഗങ്ങൾ സ്വരൂപിച്ച 75720 രൂപ പ്രതിനിധികളായ പ്രശാന്ത് എം, റീമോൻ ആൻ്റണി, രാമകൃഷ്ണൻ വി.എ എന്നിവർ ചേർന്ന് കലക്ടർക്ക് കൈമാറി. ഈ കൂട്ടായ്മ മാസം തോറും നടത്തിവരുന്ന ഗ്രൂപ്പ് റണ്ണിൻ്റെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത ആശയം മുന്നോട്ട് വച്ചത്. കലക്ടർക്കും കമ്മീഷണർക്കും ഒപ്പം അംഗങ്ങളും തൃശ്ശൂരിലെയും അയൽ ജില്ലകളിലെയും കായിക പ്രേമികളുമടങ്ങുന്ന നൂറ്റിയമ്പതോളം പേർ ചാരിറ്റി റണ്ണിൽ പങ്കെടുത്തു. എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ പ്രതിനിധി ഗഫൂർ കെ.കെ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!