വയനാടിനെ വീണ്ടെടുക്കുന്നതിൽ തങ്ങളും ഉണ്ടാകുമെന്ന കുട്ടികളുടെ പ്രഖ്യാപനത്തിന് സ്കൂളിലെ അധ്യാപകരും പിടിഎയും ഒപ്പംനിന്നപ്പോൾ നല്ലൊരു തുക സമാഹരിക്കാനായി.കുഴൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ തുക ഏറ്റുവാങ്ങി. സ്കൂൾ HM ഇൻ ചാർജ് തുഷാര സി, പിടിഎ പ്രസിഡൻറ് ബിനുരാജ് പിആർ, SMC ചെയർമാൻ ശ്രീരാജ് എന്നിവർ കളക്ട്രേറ്റിൽ എത്തിയാണ് പണം കൈമാറിയത്.
വയനാടിനുവേണ്ടി കുഴൂർ ഗവ. ഹൈസ്കൂളും
