Channel 17

live

channel17 live

വയനാടിനെ വീണ്ടെടുക്കാന്‍ കരുതലുമായി അയന്‍ ശ്രീരാഗും

വയനാടിന് വേണ്ടി തന്റെ ആദ്യത്തെ കുഞ്ഞു സമ്പാദ്യം സമര്‍പ്പിച്ച് അയന്‍ ശ്രീരാഗ്. ഒന്നര വയസ് മുതല്‍ സ്വരുകൂട്ടി വെച്ച പൈസയുള്ള കുടുക്ക കളക്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറി. വയനാടിന്റെ അവസ്ഥ മാധ്യമങ്ങളില്‍ കൂടി കണ്ടതോടെയാണ് തന്റെ കുഞ്ഞുസമ്പാദ്യം വയനാടിന് കൊടുക്കാന്‍ അയന്‍ തയ്യാറായത്. കൃത്യമായ കണക്ക് അറിയില്ലെങ്കിലും ദുരന്തത്തില്‍പെട്ട ഒരു കുട്ടിയുടെ പഠനചിലവെങ്കിലും സാധ്യമാകുമെന്നാണ് പ്രതീക്ഷ. കോട്ടപ്പുറം ടൈം കിഡ്‌സ് പ്രീ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിയാണ് അയന്‍ ശ്രീരാഗ്. അയ്യന്തോള്‍ സ്വദേശികളായ ശ്രീരാഗ്- ഗ്രീഷ ദമ്പതികളുടെ മൂത്ത മകനാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!