വയനാടിനൊരു കൈതാങ്ങ് മേലൂർ സെൻ്റ്.ജോസഫസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വയനാടിന് ഒരു സഹായഹസ്തം എന്ന ലക്ഷ്യത്തോടെ മേലൂർ എൻ.എസ് എസ്. യൂണിറ്റ് ഒരുക്കിയ ഫുഡ് ഫെസ്റ്റ് തണൽ രുചി മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം.എസ് സുനിത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ടോമി കണ്ടത്തിൽ ആദ്യവില്പന നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. മേഴ്സി തോമസ്,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ് , പി ടി എ പ്രസിഡന്റ് ശ്രീ ബെന്നി ടി ഒ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഷിമി റോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വയനാടിനൊരു കൈതാങ്ങ്
