മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് സുനിത പ്രതിനിധാനം ചെയ്യുന്ന വാർഡ് 7അടിച്ചില്ലി കുടുംബശ്രീ എ.ഡി.എസ് ൻ്റെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും പിരിച്ച 70000(എഴുപതിനായിരം) രൂപ മേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് സി.എൻ. ന് കൈമാറി.
കുടുംബശ്രീ ADടൻ്റെ വാർഷികം 7-ാം വാർഡിൽഎല്ലാ വർഷവും ഗംഭീരമായി ആഘോഷിക്കാറുണ്ട് വയനാട് ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആഘോഷം ഒഴിവാക്കിക്കൊണ്ട് ആ തുക വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ADS തിരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് സുനിത, ADS അംഗങ്ങളായ ഷിനി സജീവു, രമ്യ ബിനീഷ് എന്നിവർ ചേർന്ന് 70000 രൂപ സെക്രട്ടറിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പോളി പുളിക്കൻ,കുടുംബശ്രീ ചാർജ് ഓഫീസറും പഞ്ചായത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധു, CDS ചെയർപേഴ്സൺ ഷിജീ വികാസ് എന്നിവർ പങ്കെടുത്തു.