വയനാടിന് കൈത്താങ്ങുമായി കാറളം ആലുംപറമ്പ് വയോജന ക്ഷേമ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയോജന ക്ഷേമസമിതി 50,000 രൂപ നൽകി. കാറളം നന്ദനം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് വയോജന ക്ഷേമസമിതി അംഗങ്ങൾ ചേർന്ന് തുക കൈമാറി. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ്, വയോജന ക്ഷേമ സമിതി പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി കെ.കെ ഭരതൻ, ട്രഷറർ മോഹൻദാസ്, 1, 2, 3 വാർഡുകളിലെ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വയോജന ക്ഷേമ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വയനാടിന് കൈത്താങ്ങുമായിവയോജന ക്ഷേമസമിതി
