ചാലക്കുടി : വയനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള ധനസഹായത്തിലേയ്ക്ക് ചാലക്കുടി കാര്‍മല്‍ വിദ്യാലയവും കൈകോര്‍ത്തു. സ്വരൂപിച്ച പണം റവന്യൂമന്ത്രി ശ്രീ. കെ.രാജന്‍ അവര്‍കള്‍ക്ക് കൈമാറി.കാര്‍മ്മലിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 3,94,107 രൂപ സമാഹരിച്ചു. ദുരിതബാധിതരുടെ അവസ്ഥ മാധ്യമങ്ങളിലുടെ തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ‘ഒരു ദിവസത്തെ ധനസമാഹരണ യജ്ഞത്തില്‍’ നിര്‍ലോഭമായി സഹകരിച്ചു.
വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് സമാഹരണ തുക കൈമാറി. പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍, അധ്യാപിക പ്രതിനിധി ശ്രീമതി വിജയം പി.എ., പി.ടി.എ പ്രസിഡണ്ട്, അഡ്വ.കെ.എസ്.സുഗതന്‍, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രശ്മി കെ. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.