വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പി. സുനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 216630 രൂപ വിനിയോഗിച്ചാണ് വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തത്. വരവൂര്‍ ഗ്രാമപഞ്ചായത്തിലെ വനിതാ പരിശീലന കേന്ദ്രത്തില്‍ നടന്ന കട്ടില്‍ വിതരണത്തില്‍ 58 ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ കൈമാറി.
വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. ബാബു അദ്ധ്യക്ഷനായി. നിര്‍വഹണ ഉദ്യോഗസ്ഥയായ ഐസിഡിഎ സൂപ്പര്‍വൈസര്‍ വി.എസ്. അശ്വനി പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. യശോദ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല പ്രഹ്ലാദന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ. ഹിദായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്.പ്രദീപ്, വി.കെ. സേതുമാധവന്‍, വി.ടി.സജീഷ്, പി.കെ.അനിത, കെ. ജിഷ എന്നിവര്‍ സംസാരിച്ചു.