ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം നടത്തി.
കുഴൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഡോ. ശ്രീജ എസ്, ഡോ. ധിനി എന്നിവരുടെ നേതൃത്വത്തിൽ വയോജന ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർമാരായ പ്രിയ ലിയോ, സേതുമോൻ ചിറ്റേത്ത് എന്നിവർ ആശംസകൾ നേർന്നു.യോഗ ഇൻസ്‌ട്രക്ടർ സന്ധ്യ ഫ്രാൻസിസ് വയോജന യോഗ ക്ലാസ്സ് നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ പി എസ് സ്വാഗതം പറഞ്ഞു.ഡോ. ശ്രീജ നന്ദി രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ ഓഫീസർ മാരുടെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധനയും വൈദ്യപരിശോധനയും, മരുന്ന് വിതരണവും നടത്തി.