Channel 17

live

channel17 live

വയോജന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി മുത്തശ്ശിയെ റവന്യു മന്ത്രി കെ.രാജൻ വീട്ടിലെത്തി ആദരിച്ചു

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി ആദരിച്ചത്.

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി ആദരിച്ചത്. വാർധക്യത്തിൻ്റെ അവശതകൾ ഇല്ലാതെ ഇന്നും ഊർജസ്വലയായി മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുന്ന മുത്തശ്ശി 1914 കർക്കിടക മാസത്തിലാണ് ജനിച്ചത്.
തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് 109 വയസ്സ് കണക്കാക്കിയത്. ഭർത്താവ് രാവുണ്ണി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കൃത്യമായ ഭക്ഷണക്രമവും ജോലിയും വിശ്രമവുമാണ് ആരോഗ്യത്തിൻ്റെ രഹസ്യമെന്ന് ജാനകി മുത്തശ്ശി പറഞ്ഞു. നല്ല കാഴ്ച ശക്തിയും ഓർമ്മശക്തിയും ഇപ്പോഴുമുള്ള ജാനകിയെ ആദരിക്കുന്നതിന് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത്, മെമ്പർമാരായ നിമിഷ രതീഷ്, സുജിത അർജുനൻ, ധന്യ ബിജു തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!