Channel 17

live

channel17 live

വയോജന പാര്‍ക്ക് നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന പാര്‍ക്ക് നിര്‍മ്മാണ ഉദ്ഘാടനവും വയോജനസംഗമവും നടന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ പൂവത്തുംകടവ് വാര്‍ഡിലാണ് വയോജനങ്ങള്‍ക്കായി പാര്‍ക്ക് ഒരുങ്ങുന്നത്. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് നാലുലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയും ഉപയോഗിച്ചാണ് വയോജന പാര്‍ക്ക് ഒരുങ്ങുന്നത്. മനോഹരമായ ഇരിപ്പിടങ്ങളും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി സ്റ്റേജും മറ്റു സൗകര്യവും ഒരുക്കുന്നുണ്ട്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പകല്‍വീട്ടില്‍ വയോജന സംഗമം നടന്നു. തുടര്‍ന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിയോ ഡേവിസ്, സുജന ബാബു, വാര്‍ഡ് മെമ്പര്‍മാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!