Channel 17

live

channel17 live

വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന വയോജന സംഗമം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സജ്ഞീവ്കുമാർ ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി. ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന വയോജന സംഗമം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സജ്ഞീവ്കുമാർ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വയോമിത്ര, വയോജന ക്ലബ്ബുകളിലെ അംഗങ്ങളായ 630 ഓളം വയോജനങ്ങൾ പങ്കെടുത്തു. പ്രായ ഭേദമന്യേ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ഏറ്റവും പ്രായംകൂടിയ വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. വയോമിത്രം മെഡിക്കൽ ഓഫീസർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!