Channel 17

live

channel17 live

വയോസേവന അവാർഡ് നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിന് ആദരവും വയോജന സംഗമവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ വയോ സേവന അവാർഡ് നേടിയ ഗ്രാമ പഞ്ചായത്തിന് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആദരവും വയോജന സംഗമവും സംഘടിപ്പിച്ചുപരിപാടി ബഹു കൊടുങ്ങല്ലൂർ M. L. A ശ്രീ വി ആർ സുനിൽകുമാർഉദ്ഘാടനം ചെയ്തു.

വയോസേവന അവാർഡ് നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിന് ആദരവും വയോജന സംഗമവും സംഘടിപ്പിച്ചു . സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ വയോ സേവന അവാർഡ് നേടിയ ഗ്രാമ പഞ്ചായത്തിന് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആദരവും വയോജന സംഗമവും സംഘടിപ്പിച്ചുപരിപാടി ബഹു കൊടുങ്ങല്ലൂർ M. L. A ശ്രീ വി ആർ സുനിൽകുമാർഉദ്ഘാടനം ചെയ്തുഅന്നമനട ഗ്രാമപഞ്ചായത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക്കൈത്താങ്ങായി ആരംഭിക്കുന്ന അരികെ പദ്ധതിയുടെ ഉദ്ഘാടനം MLA നിർവ്വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വി വിനോദ് അധ്യക്ഷതവഹിച്ചചടങ്ങിൽ ശ്രീ കൃഷ്ണ തേജ IAS മുഖ്യാതിഥിയായി .അവാർഡ് ലഭിച്ച അന്നമനടപഞ്ചായത്തിനെ വിവിധ സംഘടനകള്‍ ആദരിക്കുകയുണ്ടായിഅവാർഡ് നേടാൻ പഞ്ചായത്തിനെസഹായിച്ചതിൽ മുഖ്യപങ്ക് വഹിച്ച സ്നേഹദീപം വയോജന ക്ലമ്പ്, വിമല കോളേജ് തൃശ്ശൂർ, ICDSഅങ്കണവാടി ആശാ പ്രവർത്തകർ തുടങ്ങിയ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും പഞ്ചായത്ത് ആദരിച്ചു.

മാളബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സന്ധ്യാ നൈസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധുജയൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .ടി .കെ സതീശൻ , ബ്ലോക്ക് മെമ്പർമാരായ ശ്രീ.0. c രവി , ശ്രീമതി.വിൻസി ജോഷി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. കെ .എ ബൈജു ,ശ്രീമതി മഞ്ജു സതീശൻ ,ടിവി സുരേഷ് കുമാർ, ശ്രീ ഡേവിസ് കുര്യൻ, ശ്രീമതി ഷീജ നസീർ , ശ്രീമതി ജോബി ശിവൻ, ശ്രീമതി മോളി വർഗീസ്, ശ്രീ എം യു കൃഷ്ണകുമാർ , ശ്രീ ഷിജു സി കെ , ശ്രീമതി. സുനിത സജീവൻ , ശ്രീമതി ആനി ആന്റു , ശ്രീമതി. ലളിതാ ദിവാകരൻ, എന്നിവരുംശ്രീമതി ശ്യാമള അയ്യപ്പൻ (സിപിഐഎം)ശ്രീമതി ലയ അരവിന്ദ്CDS ചെയർപേഴ്സൺ , ശ്രീമതി സവിത ശശി ,ICDS സൂപ്പർ വൈസർ , സംഘാടക സമതി ചെയർമാൻ ശ്രി. T.Vഭാസ്കരൻ , കൺവീനർ ശ്രീപത്മനാഭൻ മാസ്റ്റർ, ട്രഷർ P.K മോഹനൻഎന്നിവരും ചടങ്ങിൽ പങ്കെടുത്തു .അന്നമനട സ്നേഹദീപം വയോജന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ത്രിസന്ധ്യ നാടകവേദിയുടെകൽപ്പാന്തകാലം നാടകവും തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!