Channel 17

live

channel17 live

വരടിയം ജി യു പി എസ് പാചകപ്പുര ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു

വരടിയം ജി യു പി എസിന്റെ ചിരകാല സ്വപ്നമായിരുന്ന പാചകപ്പുര സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. 8,58, 976 രൂപ ചിലവഴിച്ചാണ് പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മിച്ചത്. അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, അവണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ. കെ രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, അഞ്ജലി സതീഷ്, പഞ്ചായത്തംഗങ്ങളായ സി. ബി സജീവൻ, ജിഷ പ്രദീപ്, ഐ. ആർ മണികണ്ഠൻ, നീമ രാജീവ് , മിനി സൈമൺ, വെസ്റ്റ് എ .ഇ .ഒ ബിജു പി. ജെ , പുഴയ്ക്കൽ ബിപിസി ടി. ആർ ഗീത, വരടിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. പ്രസാദ്, പി ടി എ പ്രസിഡന്റ് സി. ആർ സൂരജ്, എസ് എം സി ചെയർമാൻ കെ. കൃഷ്ണകുമാർ, മാതൃസംഘം കൺവീനർ രേഷ്മ വിപിൻ, ജാഗ്രത സമിതി കൺവീനർ പി. കെ കരുണൻ, ഒ എസ് എ സെക്രട്ടറി വി. കെ മുകുന്ദൻ, ഒ ടി എ സെക്രട്ടറി പി. എൽ രുഗ്‌മിണി, പ്രധാന അധ്യാപിക പി. എ ലത, അധ്യാപിക സി ലൗലി, ഫസ്റ്റ് അസിസ്റ്റന്റ് കെ എ ലീജ, എസ് ആർ ജി കൺവീനർ സുനിത കുമാരി , സി. എ ലൗലി തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!