Channel 17

live

channel17 live

വരന്തരപ്പിളളി ഗ്രാമപഞ്ചായത്തില്‍ എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള എബിസിഡി ക്യാമ്പ് വരന്തരപ്പിളളി പഞ്ചായത്ത് ഹാളില്‍ നടന്നു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷയായി. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ റേഷന്‍കാര്‍ഡുകളും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും അനുവദിച്ചു. മുന്നൂറോളം സേവനങ്ങള്‍ ക്യാമ്പിലൂടെ ലഭ്യമാക്കി. വരന്തരപ്പിള്ളി, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, മറ്റത്തൂര്‍, നടത്തറ പഞ്ചായത്തുകളിലെ 28 ആദിവാസി കോളനികളില്‍ നിന്നുള്ള 300 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നിരവധി പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും ലഭിച്ചു.

ജില്ലാ ഭരണകൂടം, സംസ്ഥാന ഐ.ടി മിഷന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വരന്തരപ്പിള്ളി പഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഹെരാള്‍ഡ് ജോണ്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ലിജോഷ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!