വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ പരിധിയിൽ വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതി പിടിയിൽ.
ഇന്നലെ സാമൂഹ്യവിരുദ്ധ പ്രവർത്തനവും ലഹരി പ്രവർത്തനവും തടയുന്നതിനു വേണ്ടിയുള്ള പരിശോധന നടത്തുന്നിടെ രാത്രി 8.30 ന് വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് മോട്ടോർസൈക്കിളിൽ ചാരിനിന്ന് 500 ml കൊളളുന്ന7പ്ലാസ്റ്റിക് കുപ്പികളിലായി 3.5 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് വിൽപന നടത്തിയ സംഭവത്തിൽ വരന്തരപ്പിള്ളി വേലുപ്പാടം ദേശത്ത് പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ, 44 വയസ്സ് എന്നയാളെ വരന്തരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തു. മദ്യം വിൽപ്പന നടത്തിയ വകയിൽ ഇയാൾക്ക് ലഭിച്ച 5330/- രൂപ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്..
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അലി, സിവിൽ പോലീസ് ഓഫീസർമാരായ ജോഫിൻ ജോണി, ജിൽജിത്ത്, ഷിജു എന്നിവരാണ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്