പൂ കൃഷി വിളവെടുപ്പ് നടന്നു
വരവൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ
തളി മഹാദേവ ക്ഷേത്രത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുനിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു .
50 സെൻ്റ് സ്ഥലത്താണ് മഞ്ഞയും , ചുവപ്പും നിറത്തിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്തത്. പൂക്കൾ വാങ്ങാനും , നാട്ടിൻപുറത്തെ മനോഹര കാഴ്ച ആസ്വദിക്കുവാനുമായി നിരവധി പേരാണ് എത്തുന്നത്. ഓരോ ഉത്സവകാലവും കാർഷിക സമൃദ്ധി കൊണ്ട് സ്വയം പര്യാപ്തമാവുകയാണ് വരവൂർ.
ചടങ്ങിൽ ക്ഷേത്രം പ്രസിഡൻ്റ് എം സുബ്രമണ്യൻ മൂസദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തത്തംഗം വി സെകീന, സി കെ വിനോദ് , സെക്രട്ടറി ശ്രീ സി കെ മാധവൻ നായർ, വരവൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം കെ ആൽഫ്രെഡ്, കൃഷി അസിസ്റ്റൻ്റ് എൻ ജെ ജോഷി, ക്ഷേത്രം ഖജാൻജി കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.