കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം സ്റ്റാര്‍സ് പ്രീപ്രൈമറിയുടെ നിര്‍മ്മാണോദ്ഘാടനം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് നിര്‍വഹിച്ചു.
കോണത്തുകുന്ന്: സമഗ്രശിക്ഷ കേരള വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം സ്റ്റാര്‍സ് പ്രീപ്രൈമറിയുടെ നിര്‍മ്മാണോദ്ഘാടനം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് നിര്‍വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജന ബാബു അധ്യക്ഷയായി. പി.എസ്.ഷക്കീന, കെ.വിജയ,കെ.ഗീത, എ.എസ്.ദിവ്യ, ഗ്രീഷ്മ സ്റ്റീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.