Channel 17

live

channel17 live

വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മതിലകം പഞ്ചായത്തിലെ വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മതിലകം പഞ്ചായത്തിലെ വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ മുഖ്യാതിഥിയായി. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 75 ലക്ഷം ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ നിര്‍മ്മാണം.

കഴുവിലങ്ങ് പെരുംതോടു പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷയായി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ വിശിഷ്ട സാന്നിധ്യമായി. മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് രാജു, സ്ഥിരം സമിതി അധ്യക്ഷനായ എം കെ പ്രേമാനന്ദന്‍, സുമതി സുന്ദരന്‍, പ്രിയ ഹരിലാല്‍, വാര്‍ഡ് മെമ്പര്‍ സഞ്ജയ് ശാര്‍ക്കര, പഞ്ചായത്ത് സെക്രട്ടറി കെ എസ് രാമദാസ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍ രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!