വല്ലച്ചിറ ഗവ. യു.പി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ് അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് നിഷ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.ടി സജീവൻ, പഞ്ചായത്തംഗങ്ങളായ സി.ആർ മദന മോഹനൻ, ടി.വി സുബ്രഹ്മണ്യൻ, കെ രവീന്ദ്രനാഥൻ, പ്രിയ ചന്ദ്രൻ, വി.കെ രാജൻ, എ.ഇ.ഒ എം.വി സുനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ പിടിഎ പ്രസിഡൻ്റ് എൻ.എൻ വിജയൻ, എം.പി.ടി.എ പ്രസിഡൻ്റ് ശ്രീലക്ഷ്മി, എസ്.എം.സി ചെയർപേഴ്സൺ എ.സി ബിജേഷ് തുടങ്ങിയവർ സംസാരിച്ചു.
വല്ലച്ചിറ ഗവ. യു.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നടന്നു
