എറിയാട് ഐ എച്ച് ആർ ഡി കോളേജും,കെ എ എസ് ഇ ഉം സംയുക്തമായി സംഘടിപ്പിച്ച വനിതകൾ ക്കായുള്ള ഇലക്ട്രീഷൻ കോഴ്സിന്റെ ഭാഗമായി പഠനം പൂർത്തിയാക്കിയ 26 വനിതകളാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ ആവശ്യപ്രകാരം എറിയാട് ഗ്രാമ പഞ്ചായത്തിലെ നിർധന കുടുംബത്തിന് പുതിയവീട്ടിന്റെ ഇലക്ട്രിക്ക് വർക്കുകൾ സൗജന്യമായി നിർവ്വഹിച്ചു നൽകുന്നത്.
എറിയാട് ഐ എച്ച് ആർ ഡി കോളേജും,കെ എ എസ് ഇ ( കേരള അക്കാദമി ഫോർ സ്ക്കിൾ എക്സലൻസ് ) ഉം സംയുക്തമായി സംഘടിപ്പിച്ച വനിതകൾ ക്കായുള്ള ഇലക്ട്രീഷൻ കോഴ്സിന്റെ ഭാഗമായി പഠനം പൂർത്തിയാക്കിയ 26 വനിതകളാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ ആവശ്യപ്രകാരം എറിയാട് ഗ്രാമ പഞ്ചായത്തിലെ നിർധന കുടുംബത്തിന് പുതിയവീട്ടിന്റെ ഇലക്ട്രിക്ക് വർക്കുകൾ സൗജന്യമായി നിർവ്വഹിച്ചു നൽകുന്നത്.
വലിയ പറമ്പിൽ അനിൽ,സ്മിത ദമ്പതികളുടെ വീടാണ് ആദ്യ ഘട്ടം ഇലക്ട്രിക്ക് വർക്ക് പൂർത്തിയാക്കുക എന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു,അധ്യാപിക സൗമ്യ എന്നിവരും പ്രവർത്തികൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്.