Channel 17

live

channel17 live

വള്ളത്തോൾ സ്മാരക വായനശാല നായരങ്ങാടിപ്രതിഭാ സംഗമം

വള്ളത്തോൾ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു എന്നിവയിൽ ഫുൾ A+ വാങ്ങിയ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രതിഭാ സംഗമം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ബഹു ചാലക്കുടി എം എൽ എ ശ്രീ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു.

നായരങ്ങാടി സ്വദേശി ജിജോൻ വർഗ്ഗീസ് പുതുശ്ശേരി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും വായനശാല നൽകിയ മൊമെന്റോയും ചടങ്ങിൽ എം.എൽ എ വിദ്യാർത്ഥികൾക്ക് നൽകി അനുമോദിച്ചു കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത യൂണിവേഴ്സിറ്റി അസി പ്രൊഫ ഡോ രതി സതീഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എം ഡി ബാഹുലേയൻ, വാർഡ് മെമ്പർമാരായ ശ്രീ കെ.ടി ജോർജ് ശ്രീമതി ശ്യാമ സജീവൻ ലൈബ്രറി നേതൃ സമിതി കൺവീനർ അഡ്വ സിന്ധു അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു വായനശാല പ്രസിഡന്റ് ശ്രീ ടി.എ ഷാജി സ്വാഗതവും സെക്രട്ടറി ശ്രീ ആന്റു കല്ലേലി നന്ദിയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!