വള്ളിവട്ടം പുല്ലൂർ സ്വദേശിയായ യുവാവിന്റെ മരണത്തെ തുടർന്ന് അടച്ചിട്ട ഷട്ടർ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും തുറന്നട്ടില്ല.
മാളഃ വള്ളിവട്ടം കെട്ടുചിറ ഷട്ടർ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലായി മത്സ്യതൊഴിലാളികൾ. വള്ളിവട്ടം പുല്ലൂർ സ്വദേശിയായ യുവാവിന്റെ മരണത്തെ തുടർന്ന് അടച്ചിട്ട ഷട്ടർ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും തുറന്നട്ടില്ല.ഷട്ടർ തുറക്കാത്തത് മൂലം പുൽച്ചെടികൾ ചീഞ്ഞുള്ള വെളളം പുറത്തേക്ക് ഒഴുകി പോകാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം മത്സ്യങ്ങൾ ലഭിക്കാത്ത അവസ്ഥയുമാണ്. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും ഇടയിലാണ് കെട്ടുചിറ ഷട്ടർ. വെള്ളാങ്കലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രദേശങ്ങളിലേക്കും ഈ മലിന ജലം എത്തുന്നുണ്ട്. രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഈ വിഷയത്തിൽ ഇടപെടണമെന്ന് പൊതു പ്രവർത്തകൻ പ്രശോഭ് അശോകൻ ആവശ്യപ്പെട്ടു.