എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി നഗറിലെ റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു.
എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി നഗറിലെ റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. 30 വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥലം സൗജന്യമായി നല്‍കിയ 14 കുടുംബങ്ങളാണ് എ.കെ.ജി നഗറില്‍ താമസിക്കുന്നത്. മുരളി പെരുനെല്ലി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
റോഡ് ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ രാജി മണികണ്ഠന്‍, കെ എം പരമേശ്വരന്‍, പി വി അശോകന്‍, പി പി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.