വാടാനപ്പള്ളി : ചേറ്റുവ സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ വിനോദ് 42 വയസ് എന്നയാളെയാണ് 42 ഗ്രാം കഞ്ചാവുമായി വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെ 04-03-25 രാത്രി 08.15 മണിയോടെ വാടാനപ്പള്ളി എങ്ങണ്ടിയൂരുള്ള ബാറിന് മുൻവശം സംശയാസ്പദമായി നിന്നിരുന്ന വിനോദിനെ പരിശോധിച്ചതിൽ നിന്നാണ് വിനോദിന്റെ മുണ്ടിന്റ മടിക്കുത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവ് കണ്ടെടുത്തത്, ഈ സംഭവത്തിനാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും വിനോദിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. വിനോദിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2016 ൽ അടിപിടിക്കേസും, 2022 ൽ 800 ഗ്രാം ഗഞ്ചാവ് വിൽപനക്കായി കൈവശം വെച്ചതിനുള്ള കേസുമുണ്ട്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു.B.S, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിമോൻ, ഷിജിത്ത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുനീഷ്.N.R എന്നിവരാണ് വിനോദിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
വാടാനപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
