ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രഘുനാഥൻ ടാങ്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
തോളൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ളവർക്കായി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രഘുനാഥൻ ടാങ്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് പദ്ധതി വിശദീകരണം നടത്തി. 1,55,000 രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 3100 രൂപ വിലവരുന്ന ടാങ്കിന് 775 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് 50 കുടുംബങ്ങൾക്ക് ടാങ്കുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് അധ്യക്ഷയായി. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സരസമ്മ സുബ്രഹ്മണ്യൻ, കെ.ജി പോൾസൺ, ശ്രീകല കുഞ്ഞുണ്ണി, ഷീന തോമസ്, ഷൈലജ ബാബു, സുധ ചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.