ഇരിങ്ങാലക്കുട : വാദ്യകലാ – കളമെഴുത്തുകലാകാരനും നിരവധി ക്ഷേത്ര പുരസ്കാരങ്ങളുടെ ഉടമയുമായ പുല്ലൂർ ചമയം നഗറിൽ അമ്പാട്ടുപറമ്പിൽ നാരായണൻ മകൻ ചന്ദ്രൻ ( 80 ) അന്തരിച്ചു. ഭാര്യ പാഴായി മുല്ലക്ക പറമ്പിൽ കുടുംബാംഗം കാർത്യായനി.ബിജു ചന്ദ്രൻ ( മുൻ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ) പുല്ലൂർ സജു ചന്ദ്രൻ ( കേരളസംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം ) രഞ്ജു കാർത്യായനി ( ടിവി താരം നാടക പ്രവർത്തകൻ ) എന്നിവർ മക്കളും അബിത. സൂര്യ കല ( ടിവി താരം )ഡോ : ദീപ എന്നിവർ മരുമക്കളുമാണ്.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുക്തിസ്ഥാനിൽ.
വാദ്യകലാ- കളമെഴുത്തു കലാകാരൻ ചന്ദ്രൻ അമ്പാട്ടുപറമ്പിൽ അന്തരിച്ചു
