Channel 17

live

channel17 live

വായനക്ക് പുതുജീവൻ പകരാൻ പുസ്തകത്സവം

മാള ഹോളി ഗ്രെയ്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ചു കോളേജുകൾ സംയുക്തമായി ഏകദിന ദേശീയ പുസ്തകോൽത്സവം സംഘടിപ്പിച്ചു.

മാള ഹോളി ഗ്രെയ്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ചു കോളേജുകൾ സംയുക്തമായി ഏകദിന ദേശീയ പുസ്തകോൽത്സവം സംഘടിപ്പിച്ചു. പoന-ഗവേഷണം, സാഹിത്യം, സിനിമ, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ ദേശിയ – അന്തർ ദേശീയപ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ.ഡേവിസ് നിർവഹിച്ചു.ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ്‌ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത ഗ്രന്ഥകാരനുംഡി.വൈ.എസ്.പി.യുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഹോളി ഗ്രെയ്‌സ് ഗ്രൂപ്പിലെ അഞ്ചു കോളേജുകളിൽ നിന്നുള്ള ഏറ്റവും നല്ല വായന ക്കാർക്കുള്ള അവാർഡുകൾ അഞ്ചു വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
ഹോളി ഗ്രെയ്‌സ് എം. ബി. എ.കോളേജ് ഡയറക്ടർ ഡോ. റോയ് ജോൺ ആ ശംസകൾ നേർന്നു.വർഷം തോറും പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതായി ഹോളിഗ്രെയ്‌സ് ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറി ബെന്നി ജോൺ അയ്നിക്കൽ വ്യക്തമാക്കി.എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ :ഹരികൃഷ്ണൻ സ്വാഗതവും ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!