ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനദിനാഘോഷം ചെറുകഥകൃത്തും നോവലിസ്റ്റുമായ ഡോ. വത്സലൻ വാതുശ്ശേരി നിർവഹിച്ചു. കവയിത്രിയും പൂർവ്വവിദ്യാർത്ഥിനിയുമായ ശ്രീജ വിധു വായനദിന സന്ദേശം നൽകി. വായന ദിനത്തിന്റെ പ്രതിഞ്ജ ചൊല്ലി. പി. ടി. എ. പ്രസിഡന്റ് ആജു പുല്ലൻ അധ്യക്ഷത വഹിച്ചു, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ലിൻ, ലിറ്റി ചാക്കോ, റിയ, സിനി ജോസ് എന്നിവർ സംസാരിച്ചു.
വായനദിനാഘോഷം
