വായനാക്കൂട്ടത്തിന്റെ ഉദ്ഘാടനം ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം അധ്യാപിക അബിന പ്രകാശ് നിർവഹിച്ചു.
പൂലാനി : നവമാറ്റൊലി കുട്ടി ലൈബ്രറിയുടെ നേതൃത്വത്തിൽ വായനയെ സ്നേഹിക്കുകയും ഗൗരവമായി കാണുകയും ചെയ്യുന്ന മുതിർന്നവരുടേയും കുട്ടികളുടേയും കൂട്ടായ്മയിൽ രൂപീകരിച്ച വായനാക്കൂട്ടത്തിന്റെ ഉദ്ഘാടനം ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം അധ്യാപിക അബിന പ്രകാശ് നിർവഹിച്ചു. ടി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുക, വാർഡിലെ മുഴുവൻ കുട്ടികളെയും വായനാക്കൂട്ടത്തിന്റെ ഭാഗമാക്കുക, പുസ്തക ചർച്ച സംഘടിപ്പിക്കുക എന്നിവയാണ് വായനാക്കൂട്ടം ലക്ഷ്യമിടുന്നത്. അനിത സുരേഷ്, ഗായത്രി കെ.എം, മിഥു എംഎ, വൈഗാലക്ഷ്മി സുരേഷ്, ശ്രീലക്ഷ്മി മാധവൻ എന്നിവർ പ്രസംഗിച്ചു. സേതുലക്ഷ്മി പി.എസ് സ്വാഗതവും വി.വി. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.