Channel 17

live

channel17 live

വായനാസമേതം സംഘടിപ്പിച്ചു

സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി വായനാസമേതം സംഘടിപ്പിച്ചു. വായനക്കാരായ അമ്മമാരുടെ ജില്ലാതല സംഗമം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗാത്മകമായ ഏത് ചെറിയ പ്രവര്‍ത്തനവും സാംസ്‌കാരിക ലോകത്ത് ഏറ്റവും വലിയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ഗ്ഗാല്‍മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വായനാ ലോകത്ത് കൂടുതല്‍ കരുത്തു പകരാന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് വായനാസമേതം സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ പദ്ധതികളേയും സംയോജിപ്പിച്ചുകൊണ്ടാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ അമ്മവായന യുടെ തുടര്‍ച്ചയായാണ് ‘വായനാസമേതം’ സംഘടിപ്പിച്ചത്.

തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോഡിനേറ്റര്‍ ടി.വി. മദനമോഹനന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, അംഗങ്ങളായ വി.എസ്. പ്രിന്‍സ്, എ.വി. വല്ലഭന്‍, കെ.ആര്‍. മായ ടീച്ചര്‍, വിദ്യാഭ്യാസ ഓഫീസര്‍മാരായ എന്‍.ബി. ബാലകൃഷ്ണന്‍, കെ.ആര്‍. രവീന്ദ്രന്‍, സമേതം അസി. കോര്‍ഡിനേറ്റര്‍ വി. മനോജ്, വായനാസമേതം കോര്‍ഡിനേറ്റര്‍ ഫഹ്മിദ, നാടക പ്രവര്‍ത്തകനും ഗായകനുമായ പി.ഡി. പൗലോസ്, പ്രമോദ് കിള്ളിമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

400 ഓളം അമ്മമാര്‍ വായനാസമേതത്തില്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ നടന്ന വായനാ സമേതത്തിന്റെ നേതൃത്വം വഹിച്ചത് കിലയാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. ഫസീല തരകത്ത്, പ്രൊഫ. ടി.എ. ഉഷാകുമാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!