Channel 17

live

channel17 live

വായന പക്ഷാചരണം


ഐരാണി ക്കുളം ടാഗോർ സ്മാരക വായനശാലയിൽ വായനപക്ഷചാരണ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.ധനതത്വശാസ്ത്ര അദ്ധ്യാപകനായ പി കെ ഹരി ഉൽഘാടനം നിർവഹിച്ചു.1960, 1970 കളിൽ നാടകം, കവിത, കഥ, എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും, എന്നാൽ അർഹിച്ച അംഗീകാരം ലഭിക്കാതിരുന്നതുമായ ഗ്രാമത്തിലെ പ്രതിഭകളെയും, അവരുടെ കലാസൃഷ്ടികളെയും ഇന്നത്തെ തലമുറക്ക് എം ഡി സുധാകരൻ പരിചയപ്പെടുത്തി.കുട്ടികൾക്കായി കാവ്യാലപന മത്സരവും പ്രമുഖ സാഹിത്യകാരന്മാരുടെ രചനയെ കുറിച്ച് അവലോകനം എഴുതുന്ന മത്സരവും നടത്തി. വാർഡ് മെമ്പർ സന്തോഷ്കുമാർ ആശംസകൾ നേർന്നു .പ്രസിഡന്റ്‌ പി പി മുരളീധരൻ സെക്രട്ടറി എം പി ശശിധരൻ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!