കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ. യു.പി. സ്കൂൾ വായന പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ, ഹ്രസ്വചിത്ര പ്രദർശനം, വായനശാല പ്രവർത്തകരുമായി സംവാദം തുടങ്ങിയവ നടന്നു. ഇഷ്ടത്തോടെ എന്ന പേരിൽ നടത്തിയ ആഘോഷങ്ങളുടെ സമാപന സമ്മേളനം വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കൃഷ്ണകുമാർ അധ്യക്ഷനായി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും കഥാകൃത്തുമായ എം.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അസ്മാബി ലത്തീഫ്, എ.കെ. മജീദ്, മൈഷൂക്ക് കരൂപ്പടന്ന, പി.എസ്. ഷക്കീന, എ.വി. പ്രകാശ്, എം.ലീന, എൻ. രാജശ്രീ, പി.എസ്. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
വായന പക്ഷാചരണം : “ഇഷ്ടത്തോടെ” സമാപിച്ചു
