തൃശ്ശൂര്‍ ജില്ലാ ലീഡ് ബാങ്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മാസത്തെ ജില്ലാതല അവലോകന സമിതി യോഗം നടന്നു. ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ആര്‍ ബി ഐ എല്‍ ഡി ഒ ശ്രീകാന്ത് ടി.കെ, നബാര്‍ഡ് ഡിജിഎം സെബിന്‍ ആന്റണി, കാനറാ ബാങ്ക് റീജണല്‍ മാനേജര്‍ പിയുഷ് ബാബാസാഹേബ് കട്കര്‍, എല്‍ ഡി എം അജയ് ഇ.കെ എന്നിവര്‍ ചേര്‍ന്ന് തൃശ്ശൂര്‍ ജില്ലയുടെ 2025 – 26 സാമ്പത്തിക വര്‍ഷത്തിന്റെ ക്രെഡിറ്റ് പ്ലാന്‍ പ്രസിദ്ധീകരിച്ചു. യോഗത്തില്‍ ജില്ലയിലെ എം.പിമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ബാങ്കുകളുടെ ജില്ലാതല പ്രതിനിധികള്‍, സാമ്പത്തിക സാക്ഷരത പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രസിദ്ധീകരിച്ചു
