വാഷും ചാരായവും വീട്ടിൽ സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ.അതിരപ്പിള്ളിക്ക് സമീപം വൈശേരി മാധവി കോളനിയിൽ ചെരുവിൽ കാലായിൽ വീട്ടിൽ കൃഷ്ണപ്പിള്ള മകൻ ശശി59 വയസ്സ് ആണ് 1 ലിറ്റർ ചാരായവും 10 ലിറ്റർ വാഷും വീട്ടിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തതിന് ചാലക്കുടി എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ S സമീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ KP സുനിൽകുമാർ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ജെയ്സൺ ജോസ്. ഷിജു വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് TR, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ KS എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് പരിശോധനകൾ ശക്തമാക്കി.
വാഷും ചാരായവും വീട്ടിൽ സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ
