Channel 17

live

channel17 live

വാഷും വാറ്റുപകരണങ്ങളുമായി കൊടുങ്ങല്ലൂരിൽ ഒരാൾ എക്‌സൈസ് പിടിയിലായി

ചാരായം വാറ്റുന്നതിനായി ഉപയോഗിക്കുന്ന വാഷും വാറ്റുപകരണങ്ങളുമായികൊടുങ്ങല്ലൂരിൽഒരാൾ എക്‌സൈസ് പിടിയിലായി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 60 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ് കാര സ്വദേശി പനക്കൽ വീട്ടിൽ ഡാർവിനെയാണ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും അറസ്റ്റ് ചെയ്തത്. കാര പള്ളിപ്പെരുന്നാളും ഓണാഘോഷവും മുന്നിൽ കണ്ട് ചാരായം വാറ്റുന്നതിനായാണ് ഇയാൾ വാഷ് ഉണ്ടാക്കിയതെന്ന് എക്‌സൈസ് സംഘത്തോട് പ്രതി പറഞ്ഞു. സംഘത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ.പി.ആർ, അഫ്സൽ.എസ് , റിഹാസ്.എ.എസ്, തസ്‌നിം.കെ.എം എന്നിവരും ഉണ്ടായിരുന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!