കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെക്കെ നടയിൽ കൊടുങ്ങല്ലൂർ പോലീസ് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തി വരുന്ന പതിവ് വാഹന പരിശോധന 21.03.2025 തിയതി കൊടുങ്ങല്ലൂർ തെക്കെനടയിൽ നടത്തി വരവെ 19.50 മണിയോട് കൂടി അമിതവേഗതയിലും അശ്രദ്ധമായും ഒരാൾ ഓടിച്ച് വന്നിരുന്ന KL 46 J 180 നമ്പർ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ കാർ ഓടിച്ചിരുന്ന എടവിലങ്ങ് സ്വദേശിയായ നാലുമാക്കൽ വീട്ടിൽ ബിമോജ് 39 വയസ് എന്നയാൾ മദ്യ ലഹരിയാണ് കാർ ഓടിച്ചെതുന്നുള്ള ഉത്തമവിശ്വാസത്താൽ ഇയാളെ അറസ്റ്റ് ചെയ്യുന്ന സമയം കാറിൻറെ മുൻ സീറ്റിലിരുന്ന ബിമോജിന്റെ അളിയനായ പൊയ്യ സ്വദേശിയായ ഇറ്റിത്തറ വീട്ടിൽ രാഹുൽ 35 വയസ് കാറിൽ നിന്നും പുറത്തിറങ്ങി നീയാരാടാ ഞങ്ങളുടെ വണ്ടി തടയാൻ എന്ന് വാഹന പരിശോധന നടത്തുന്ന കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാബു.ടി.വി യോട് ചോദിച്ച്, യൂണിഫോമിൽ പിടിച്ച് വലിക്കുകയും തള്ളുകയും ചെയ്തതിനാൽ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, ഗിരീഷ് എന്നിവർ ചേർന്ന് മതിയായ ബലം പ്രയോഗിച്ച് രാഹുലിനെയും, കാർ ഓടിച്ചിരുന്ന ബിമോജിനെയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ കയറ്റി വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോകുന്ന സമയം പോലീസ് വാഹനം പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ രാഹുൽ അക്രമാസക്തനായി പോലീസ് വാഹനമോടിച്ചിരുന്ന ഗിരിഷിന്റെ കഴുത്തിൽ പിടിച്ചതിനെ തുടർന്ന് വാഹനം നിർത്തുകയും പുറക് വശം ഡോർ തുറന്ന സമയം രാഹുൽ പുറത്തിറങ്ങി പോലീസ് വാഹനത്തിൻ്റെ സൈഡ് ഗ്ലാസ് ഇടിച്ചു പൊട്ടിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന SCPO ഷമീറിൻ്റെ മുഖത്ത് തലവെച്ച് ഇടിക്കുകയും പിടിച്ചു മാറ്റൻ ചെന്ന SI ബാബുവിനെ പിടിച്ച് തള്ളിയതിൽ പൊട്ടിയ ഗ്ലാസിലേക്ക് കൈ കുത്തി വീണതിൽ കൈയ്യ് മുട്ടിൽ ആഴത്തിൽ മുറിവ് പറ്റുകയും ചെയ്തിട്ടുള്ളതും ഇത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന SCPO ഗിരീഷ് നെ കൈയ്യിൽ പിടിച്ച് തിരിച്ച് പരിക്കേൽപിച്ചിട്ടുള്ള സംഭവത്തിന് രാഹുലിനെ മതിയായ ബലം പ്രയേഗിച്ച് പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവന്നിട്ടുള്ളതാണ്. തുടർന്ന് SI ബാബു, SCPO മാരായ ഗിരീഷ്, ഷമീർ എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളതാണ് SI ബാബു വിന്റെ വലതു കൈയ്യിൽ മുട്ടിൽ 4 സ്റ്റിച്ചുകൾ ഉണ്ട്. SCPO ഷമീറിന്റെ മുഖത്ത് ഇടി കൊണ്ടതിൽ നീര് വന്നിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തതിൽ 10000/- രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.ഈ കാര്യത്തിന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന SI ബാബുവിന്റെ പരാതി പ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് രാഹുലിനെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സലീം.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻകൃഷ്ണ, സിവിൽ പോലീസ് ഓഫീസർമാരയ സുമേഷ്, സജിത്ത്, ജിനേഷ്, വിഷ്ണു എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്.
വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തല്ലി പൊട്ടിക്കുകയും ചെയ്ത കേസ്സിൽ ഒരാൾ റിമാന്റിലേക്ക്
