Channel 17

live

channel17 live

വാർദ്ധക്യം ഇനി ഏകാന്തകയല്ല

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി മാതൃക സന്ദേശമൊരുക്കുന്ന സുസ്വനം പദ്ധതിയുടെയും പഞ്ചായത്തിന് മുന്നിൽ ഗാന്ധി സൃമിതികൾക്കായി സ്ഥാപിച്ച ഗാന്ധിജി പ്രതിമയുടെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു.

വാർദ്ധക്യത്തിൽ മിണ്ടാനും പറയാനും ആരുമില്ലെന്ന തോന്നൽ ഇനി വേണ്ട. കരുതലായി എന്നും അരിമ്പൂർ ഗ്രാമം കൂടെയുണ്ട്. വയോജന സൗഹാർദ്ദത്തിനായി സുസ്വനം വയോ കോളിംഗ് സിസ്റ്റം പദ്ധതിയിലൂടെ സ്വാതന്ത്ര്യ സന്ദേശം നൽകുകയാണ് അരിമ്പൂർ ഗ്രാമപഞ്ചായത്ത്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി മാതൃക സന്ദേശമൊരുക്കുന്ന സുസ്വനം പദ്ധതിയുടെയും പഞ്ചായത്തിന് മുന്നിൽ ഗാന്ധി സൃമിതികൾക്കായി സ്ഥാപിച്ച ഗാന്ധിജി പ്രതിമയുടെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു.

ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന വയോജനങ്ങൾ ഓരോരുത്തരെയും ടെലിഫോൺ വഴി വിളിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കുക. മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു കൂട്ടാവുക. ഓരോ വ്യക്തിയുടെയും പ്രശ്നങ്ങളെ സമഗ്രമായി മനസ്സിലാക്കി പ്രശ്ന പരിഹരണം നടത്തുക. ആവശ്യമായ കൗൺസിലിംഗും കൂട്ടിരിപ്പ് പരിചരണ സൗകര്യം ഒരുക്കുകയും തുടങ്ങി ഓരോ വ്യക്തിയും അനുഭവിക്കുന്ന മനോപ്രശ്നങ്ങൾക്ക് വേണ്ട വിധത്തിൽ മാർഗങ്ങളൊരുക്കി വയോ സൗഹൃദം ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

വയോജന സൗഹാർദ നാടിനായി മുഴുവൻ വയോജനങ്ങളെയും ഉൾകൊള്ളിച്ച് വ്യക്തിഗത പരിപാലന പരിപാടിയുടെ ഭാഗമായാണ് സുസ്വനം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 5012 വയോജനങ്ങളെ സർവേ വഴി കണ്ടെത്തിയതിൽ ഒറ്റയ്ക്ക് താമസിക്കുന്നതും ഒറ്റപ്പെട്ടു എന്ന പ്രശ്നങ്ങൾ ഉള്ളവരുമായ 298 പേരെ നിലവിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചുമതലപ്പെടുത്തിയ വളണ്ടിയർമാർ വഴി ഫോണിൽ വിളിച്ച് സംസാരിക്കും. നിലവിൽ 30 പേർ റിസോഴ്സ്പേഴ്സൺമാരായി സേവനം നടത്തുന്നുണ്ട്. ആയിരം വളണ്ടിയർമാരെ പ്രാദേശിക തലത്തിൽ ഒരുക്കുകയും ചെയ്യും.

ഗാന്ധി പ്രതിമയുടെ ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ സുസ്വനം പദ്ധതിയുടെ ആദ്യ കോൾ വിളിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സി ജി സജീഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സഹദേവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി റെസി, വയോജന കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!