മാള : ‘സ്നേഹമാണ് ലഹരി ‘ എന്ന മുദ്രാവാക്യമുയർത്തി തെറ്റയിൽ എടാട്ടുകാരൻ ഫാമിലി അസോസിയേഷന്റെ വാർഷികo ആഘോഷിച്ചു. അഞ്ഞൂറിൽ അധികം കുടുംബങ്ങൾ ഉള്ള മാളയിലെ തെറ്റയിൽ എടാട്ടുകാരൻ ഫാമിലി അസോസിയേഷന്റെ വാർഷിക ആഘോഷത്തോടൊപ്പം പൊതുസമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു. ഫാദർ സെബി എടാട്ടുകാരൻ സി എം ഐ ഉദ്ഘാടനം ചെയ്തു.
ഇഞ്ചക്കുണ്ട് ഇടവക വികാരി ആക്ടിങ് ചെയർമാൻ ഫാദർ സെബിൻ എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു.മാള ഫൊറോന വികാരി ഫാദർ ജോർജ് പാറേമേൻ മുഖ്യ അതിഥിയായിരുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഫാദർ ജോസ് എടാട്ടുകാരൻ OFM CAP ( കപ്പൂച്ചിൻ), ഫാദർ ബെന്നറ്റ് എടാട്ടുകാരൻ, മാള പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കൂടിയായ ജനറൽ കൺവീനർ സാബു പോൾ,പ്രോഗ്രാം കൺവീനർ സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. ടെഫ പ്രസിഡണ്ട് ഇ ടി സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഇ ടി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. .ഇ പി ജോയ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.അഡ്വ:ജി.കിഷോർകുമാർ, ക്യാപ്റ്റൻ ഡേവിസ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി . രാജി ജോയ് നന്ദി പറഞ്ഞു.
വാർഷികo ആഘോഷിച്ചു
