മെഡിക്കൽ ക്യാമ്പും കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ . സി ബി സാമിനാഥൻ ഉദ്ഘാടനം ചെയ്തു.
മാള ; ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിന പരിപാടികളും മാള ഗുരുധർമ്മം ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പും കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ . സി ബി സാമിനാഥൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡൻറ് സി ഡി ശ്രീനാഥ് അധ്യക്ഷനായി .
ജനരത്ന പുരസ്കാരം നേടിയ അന്നമനട പഞ്ചായത്ത് പ്രസിഡൻറ് പി വി വിനോദിനെ വിജ്ഞാനദായിനി സഭ ആദരിച്ചു .എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചേറ്റി പറമ്പിൽ മാണി ഗോപാലൻ മെമ്മോറിയൽ അവാർഡ് നൽകി മാള പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബാബു ആദരിച്ചു . മാളഎസ്എൻഡിപിയൂണിയൻസെക്രട്ടറിസിഡിശ്രീലാൽ ,മാളഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻപി കെ സുധീഷ് ബാബു, പഞ്ചായത്ത് അംഗം ജിയോ കൊടിയൻ ,സി എ അഭിലാഷ് ,സി കെ പുഷ്പൻ,വി . ആർ . ഡിങ്കൻ , സി വി ഷാനവാസ് , ബിനിൽ പ്രതാപൻ, ഇ .വി വിനീഷ് ,കെ .എസ് .സിജു എന്നിവർ പങ്കെടുത്തു .