Channel 17

live

channel17 live

വിജ്ഞാനോത്സവത്തിലൂടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് നാലു വർഷ ബിരുദ(FYUGP) ത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായുള്ള വിജ്ഞാനോത്സവം 2024 ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. നാലുവർഷ ബിരുദം നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് അവർ പ്രസ്താവിച്ചു. കലാലയത്തിൻ്റെ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാലയത്തിലെ മുൻ പ്രിൻസിപ്പലും, പാവനാത്മ പ്രൊവിൻസിന്റെ എഡ്യൂക്കേഷൻ കൗൺസിലറുമായ ഡോ. സി. ആഷ തെരേസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് PTWA പ്രസിഡന്റ്‌ ഡേവിസ് ഊക്കൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്ത്രണ്ട് മണിക്ക് നടന്ന സംസ്ഥാനതല ഉദ്ഘാടനം വിദ്യാർത്ഥികളും രക്ഷകർത്താക്കളും തത്സമയം വീക്ഷിച്ചു.തുടർന്ന് അധ്യാപകർ വിവിധ വിഷയങ്ങളിലുള്ള മേജർ, മൈനർ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.അധ്യാപകരും രക്ഷകർത്താക്കളും പ്രാദേശിക നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!