വിജ്ഞാന തൃശ്ശൂർ ജനകീയ ക്യാമ്പയിൻ മെഗാ തൊഴിൽ മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക് നിർവഹിച്ചു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വിജ്ഞാന തൃശ്ശൂർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്ററിൻ്റെ നേതൃത്വത്തിൽ ഡി ഡബ്ല്യൂ എം എസ് പോർട്ടലിലൂടെ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ, തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ , പരിശീലനങ്ങൾ, ജോബ് സ്റ്റേഷനുകളുടെയും ഫെസിലിറ്റേഷൻ സെന്ററുകളുടെയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കൽ, വെർച്ചൽ ജോബ് ഡ്രൈവുകൾ സംഘടിപ്പിക്കൽ
തുടങ്ങിയ സേവനങ്ങൾ ഓഫീസിലൂടെ നൽകും.
വിജ്ഞാന തൃശ്ശൂർ ജനകീയ ക്യാമ്പയിൻ; സംഘാടക സമിതി ഓഫീസ് തുറന്നു
