പുതുക്കാട് : 04-08-2025 തിയ്യതി ഉച്ചക്ക് 02.00 മണിയോടെ പാഴായി സ്വദേശിയായ സ്ത്രീയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പരാതിക്കാരിയുടെ മകനോട് പ്രതി ആവശ്യപ്പെട്ട പണം നൽകാതിരുന്നതിലുള്ള വൈരാഗ്യത്താൽ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും വീട്ടുമുറ്റത്ത് കിടന്നിരുന്ന വിറക് എടുത്ത് പരാതിക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പാഴായി സ്വദേശി തമിഴൻ വീട്ടിൽ വിഷ്ണു 23 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. വിഷ്ണു പുതുക്കാട്, മാള പോലീസ് സ്റ്റേഷനിലായി രണ്ട് അടിപിടിക്കേസിലും രണ്ട് മോഷണക്കേസിലും പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ലാലു, ജി.എ.എസ്ൽഐ ജോബി, എസ്.സി.പി.ഒ അരുൺ, സി.പി.ഒ മാരായ യദു, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ
