ഗുരു അമ്മന്നൂർ അനുസ്മരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂലൈ 1 മുതൽ 9 ദിവസമായി നടന്നുവരുന്ന ഗുരുസ്മരണ ഉപനായക-നായിക കൂടിയാട്ട മഹോത്സവം സമാപിച്ചു. അവസാന ദിവസമായ ചൊവ്വാഴ്ച ശാകുന്തളത്തിലെ വിദൂഷകൻ്റെ അവതരണം നടന്നു. അമ്മന്നൂർ കുട്ടൻ ചാക്യാർ വിദൂഷകനായി രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം അതുല്ല്യ, ഗുരുകുലം ഗോപിക എന്നിവരും പങ്കെടുത്തു. ഡോ. എം വി. നാരായണൻ ഉൾപ്പെട വിവിധ പണ്ഡിതന്മാരുടെ പ്രൌഢഗംഭീരമായ പ്രഭാഷണങ്ങൾ വിവിധ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള രംഗാവതരണങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ ഗുരുസ്മരണ മഹോത്സവമാണ് ജൂലൈ 9 ന് പര്യവസാനിക്കുന്നത്.
വിദൂഷകൻ്റെ രംഗാവതരണത്തോടെ ഗുരുസ്മരണ മഹോത്സവത്തിന് പരിസമാപ്തി
