Channel 17

live

channel17 live

വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

മതിലകം : 2023 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ 2 പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള കൂളിമുട്ടം നെടുംപറമ്പ് സ്വദേശി വടക്കനോളി വീട്ടിൽ അബു താഹിർ 24 വയസ് എന്നയാളെ ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നിന്നാണ് LOC പ്രകാരം അറസ്റ്റ് ചെയ്തത്.മതിലകം പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായ അബു താഹിർ സംഭവത്തിനു ശേഷം UAE യിലേക്ക് കടക്കുകയായിരുന്നു. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ അബു താഹിർ കുറ്റക്കാരനാണെന്ന് കണ്ട് ഇയാൾ ഒളിവിലാണെന്ന് രേഖപ്പെടുത്തി രണ്ട് കേസുകളിലും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒളിവിൽ പോയ അബു താഹിറിനെ പിടികൂടുന്നതിനായി LOC യും പുറപ്പെടുവെച്ചിരുന്നു. എയർപോർട്ട് വഴി വന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയിലേക്ക് തിരികെ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലുള്ള കർശന സുരക്ഷാ പരിശോധനയിലാണ് LOC നിലവിലുള്ള വിവരം അറിഞ്ഞത്. തുടർന്ന് സുരക്ഷാ ഉദ്യോസ്ഥർ തടഞ്ഞ് വച്ച് ഉത്തർപ്രദേശിലെ ഗോരഖ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നിർദേശപ്രകാരം മതിലകം പോലീസ് ഗോരഖ്പൂറിൽ ചെന്ന് അബു താഹിറിനെ മതിലകം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അബു താഹിറിനെ റിമാന്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എം കെ ഷാജി എസ് ഐ മുഹമ്മദ് റാഫി. എസ് ഐ റിജീ എസ് ഐ സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!