Channel 17

live

channel17 live

വിദ്യാഭ്യാസരംഗത്ത് സർക്കാർ ചെലവഴിക്കുന്ന തുക നവകേരള നിർമ്മിതിക്കായുള്ള മൂലധന നിക്ഷേപം: മന്ത്രി കെ രാജൻ

വിദ്യാഭ്യാസരംഗത്ത് സർക്കാർ ചെലവഴിക്കുന്ന തുകയെ ഒരു സാധാരണ ചിലവായി കാണാൻ കഴിയില്ലെന്നും, അത് നവകേരള നിർമ്മിതിക്കായുള്ള മൂലധന നിക്ഷേപമായാണ് കരുതേണ്ടതെന്നും റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എംഎൽഎ വി ആർ സുനിൽകുമാറിന്റെ ആഭിമുഖ്യത്തിലുള്ള മികവ് 2025 വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രി കൂട്ടിച്ചേർത്തു. എസ് എസ് എൽ സി, പ്ലസ് 2, ടി എച്ച് എസ് എൽ സി, വി എച്ച് എസ് ഇ, സി ബി എസ് ഇ, ഐ സി എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+, A1 നേടിയ 995 വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണമാണ് ചടങ്ങിൽ നടന്നത്.

വി ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബെഹനാൻ എം പി, രാജ്യസഭ എം പി പി സുനീർ എന്നിവർ മുഖ്യാതിഥികളായി. സംഘാടകസമിതി ജനറൽ കൺവീനർ കെ വി വസന്ത്കുമാർ, ട്രഷറർ സുരേഷ് കെ കെ, ചെയർമാൻ പി കെ ഡേവിഡ് മാസ്റ്റർ,കൊടുങ്ങല്ലൂർ നഗരസഭ ചെർപേഴ്സൺ ടി കെ ഗീത, മാള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബാബു, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്‌സി തോമസ്, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോമി ബോബി,അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി.വിനോദ്,കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ,വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബാലകൃഷ്‌ണൻ.പി.എം,കാർമ്മൽ കോളേജ് പ്രിൻസിപ്പാൾസിസ്റ്റർ. റിനി റാഫേൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!